ഭഗവദ്ഗീത സന്ദേശം
ഓംക്ലിം കൃഷ്ണായ നമ:
പാണ്ഡവരും കൗരവരും രാജ്യാവകാശതർക്കം തീർക്കാൻ യുദ്ധം കുറിച്ചു. പതിനെട്ടു ദിവസങ്ങൾ നീണ്ട മഹാഭാരത യുദ്ധത്തിനു തുടക്കം കുറിച്ചുകൊണ്ട് പാർത്ഥസാരഥി കൃഷ്ണനും പാർത്ഥനും മറ്റു സേനാനികളും ശംഖുകാഹളങ്ങൾ മുഴക്കി.
അർജ്ജുനൻ്റെ അപേക്ഷ പ്രകാരം സാരഥികൃഷ്ണൻ രഥം സൈന്യ മദ്ധ്യത്തിൽ നിർത്തി. ഭീഷ്മ ദ്രോണാദി ഗുരു ജനങ്ങളേയും അനേകം ബന്ധുമിത്രാദികളേയും ശത്രുപക്ഷത്തുകണ്ട് പാർത്ഥൻ ഇതികർത്തവ്യമൂഢൻ ആയി. തൻ്റെ വന്ദ്യ പിതാമഹനേയും പ്രാണന്നുപരി സ്നേഹിച്ചാദരിക്കുന്ന ഗൂരുവരനായ ദ്രോണാചാര്യരേയും എതിരിേടണ്ടേ തോർത്ത് പാർത്ഥൻ തകർന്നു . യുദ്ധം ചെയ്യില്ലെന്നു ശഠിച്ച് അസ്ത്രശസത്രങ്ങൾ ഉപേക്ഷിച്ച് അർജ്ജനൻ ശോകമൂകനായി ഇരുന്നു. അങ്ങനെ അർജ്ജുന വിഷാദയോഗം ഇവിടെ വിവരിച്ചു.
ഇത്തരം ധർമ്മസങ്കടാവസ്ഥ എല്ലാവരുടേയും ജീവിതത്തിൽ ഉണ്ടാകും. അപ്പോൾ, ചിലർ ജീവിതത്തെ ഭയന്നും വെറുത്തും ആത്മഹത്യ ചെയ്യും. ചിലർ എല്ലാം ദൈവനിശ്ചയം എന്നു സമാധാനിച്ച് കാര്യങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിക്കും. എന്നാൽ വിവേകികൾ തൻ്റെ പ്രശ്നങ്ങൾ വേണ്ടപ്പെട്ടവരോട് പറഞ്ഞു പങ്കിട്ട് ,പോംവഴികൾക്കും ആത്മചിന്തക്കും ഒരുങ്ങുന്നു. അങ്ങനെ ജീവിതത്തിലെ ഒരു വിഷമഘട്ടം അഥവാ തിരിച്ചടിമനുഷ്യനെ വിഷാദത്തിലെത്തിച്ച് ആത്മാന്വേഷണത്തിന് വഴി ഒരുക്കുന്നു. നമ്മുടെ പരിശ്രമങ്ങൾക്കം ഇഛകൾക്കും അതീതമായി ഈശ്വര ശക്തി ലോകത്തെ നിയന്ത്രിക്കുന്നു എന്ന അനുഭവം വരുന്നു. അതോടെ അഹംഭാവം മാറി ആത്മാന്വേഷണം തുടങ്ങുകയായി.
ഇവിടെ അർജുനൻ ഭാഗ്യവാനായിരുന്നു, അവന് മാർഗ്ഗദർശ്ശി ആയി സദ്ഗുരു യോഗേശ്വരൻ ശ്രരീകൃഷ്ണനെ തന്നെ ലഭിച്ചു. ഭഗവാൻ അദ്ധ്യാത്മ തത്വങ്ങളായ ഗീതോപദേശത്താൽ അർജ്ജനനെ കമ്മനിരതനാക്കി. അർജുനനേക്കാൾ നിങ്ങൾഭാഗ്യവാന്മാരാണ്, കാരണം ഒരു വിഷാദയോഗം അനുഭവിക്കാതെ തന്നെ , അതിഗാേപ്യവും, അതിപവിത്രവും അറിവിൻ്റെ അറ്റവും ആയ സാംഖ്യ- കർമ്മ - സംന്യാസാദി യോഗങ്ങൾ പഠിക്കാനായി.
സുഭാഷിതം പറയുന്നു :-
'''അനന്ത ശാസ്ത്രം ബഹുവേദിതവ്യം
അൽപശ്ചകാലോ ബഹവശ്ച വിഗ്നഃ
തത്സാരഭൂതം തദുപാസിതവ്യം
ഹംസോ യഥാ ക്ഷീരമിബാംബുമിശ്ര."
ശാസത്ര ഗ്രന്ഥങ്ങൾ അനേകം, വ്യാഖ്യാനങ്ങൾ അനേകം, പഠിക്കാൻ സമയമോ വളരേ കുറച്ച്, വിഗ്നനങ്ങൾ അതിലേറെ. അതു കൊണ്ട്, വെള്ളം ചേർന്ന പാലിൽ നിന്ന് പാലുമാത്രം കുടിക്കുന്ന ഹംസത്തെപ്പോലെ സമസ്ത വേദപുരാണേതിഹാസങ്ങളുടെ തത്വങ്ങൾ സംസ്കരിച്ചു മഹാമുനി വേദവ്യാസൻ രചിച്ച ഭഗവദ് ഗീതയെ ഉപാസിക്കുക.
അതി പവിത്രവും, അതിഗേപ്യവും, അതിഗഹനവും, അദ്ധ്യാത്മതത്വ സമാഹാരവുമായ ദൈവവചനങ്ങളെ വ്യാസമഹർഷി ഭക്തർക്കായി രചിച്ചിരിക്കന്നു. ഭഗവദ്ഗീത അതിപവിത്രമായ ഭഗവദ് വചനങ്ങൾ ആകയാൽ നിത്യപാരായണം ചെയ്യേണ്ടതാകുന്നു. അതിഗോപ്യമാകയാൽ പഠിച്ചു ചിന്തിച്ച് അപഗ്രഥിക്കേണ്ടതാകുന്നു. ഗീതാപാരായണം പുരുഷാത്ഥ്ദായകവും, കലികന്മഷ നാശകവും, മോക്ഷദായകവും, ആകുന്നു. ലോകനന്മക്കായി ഗീതമനുഷ്യർക്കായി പകർത്തി എഴുതിയ വ്യാസമഹർഷിക്കു നമസ്ക്കാരം. ഭഗവദ് ഗീത ഉപദേശിച്ച വിശ്വഗരു യോഗേശ്വരൻ ശ്രകൃഷ്ണനായി നമസ്ക്കാരം. ആ പരമകരുണാകരൻ്റെ കാരുണ്യം ഒന്നുകൊണ്ടു തന്നെ പരമാത്മതത്വം ഹദയത്തിൽ തെളിഞ്ഞു സായൂജ്യത്തെ തരുന്ന ഭഗവാനെ നമസ്ക്കാരിച്ചു കൊണ്ട് ഭഗവദ്ഗീതോപാസന തുടങ്ങാം.
ഭഗവദ്ഗീത നിങ്ങളെ നന്മയിലേക്കും, പൂർണ്ണതയിലേക്കും നയിക്കും, സംശയമില്ല അതിനാൽ ഞാൻ നിങ്ങൾക്ക് ഭഗവദ്ഗീത വായനക്കായി സമർപ്പിക്കന്നു.
ഹരി ഓം തത് സദ്.
